ലണ്ടൻ: കൊറോണ വൈറസ് ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617.2 കേസുകൾ ഇംഗ്ലണ്ടിൽ വർധിച്ചേക്കാമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി. ബി.117നേക്കാൾ വേഗത്തിൽ ഈ വേരിയന്‍റ് ആളുകളിലേക്ക് പടരുമെന്ന് ക്രിസ് വിറ്റി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുതിയ കൊവിഡ് വേരിയന്‍റ് കർവ് മുകളിലേക്ക് പോകുകയാണെന്നും ബോൾട്ടണിൽ കൂടുതലായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും വിറ്റി കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിൽ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617.2 കൊവിഡ് കേസുകൾ വർധിച്ചേക്കുമെന്ന് വിദഗ്‌ധർ - ബി വണ്‍ 617.2 വേരിയന്‍റ് വാർത്ത
617.2 കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചിരുന്നു.
ഇംഗ്ലണ്ടിൽ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617.2 കൊവിഡ് കേസുകൾ വർധിച്ചേക്കുമെന്ന് വിദഗ്‌ധർ
പുതിയ വേരിയന്‍റിനെ തുടർന്ന് കൊവിഡ് ലോക്ക്ഡൗൺ കാലാവധി നീട്ടിയേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേ സമയം കൊവിഡ് വാക്‌സിനേഷൻ തോത് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കൊവിഡ് രണ്ടാം തരംഗം കൂടുതൽ ഭയാനകമെന്ന് ലോകാരോഗ്യ സംഘടന