ബെർലിൻ : ജർമ്മനിയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു. ആദ്യ പാദത്തെക്കാൾ വേഗത്തിലാണ് രോഗം പടരുന്നതെന്ന് ചാൻസലർ ഏഞ്ചല മെർക്കൽ പറഞ്ഞു. "ഞങ്ങൾ കൊവിഡ് മഹാമാരിയുടെ വളരെ ഗുരുതരമായ ഘട്ടത്തിലാണ്. പുതിയ കേസുകളുടെ എണ്ണം ദിനംപ്രതി മുകളിലേക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരി വീണ്ടും അതിവേഗം പടരുന്നു, തുടക്കത്തേക്കാളും വേഗത്തിൽ." മെർക്കൽ പറഞ്ഞു.
ജർമ്മനിയിൽ കൊവിഡ് രോഗികൾ വർധിക്കുന്നു
കൊവിഡ് മഹാമാരി വളരെ ഗുരുതരമായ ഘട്ടത്തിലാണ് ജർമ്മനിയെന്ന് ഏഞ്ചല മെർക്കൽ
ജർമ്മനിയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു
യാത്ര, മീറ്റിംഗുകൾ, എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ മെർക്കൽ ജർമ്മന്‍കാരോട് ആവശ്യപ്പെട്ടു. ദയവായി വീട്ടിൽ, നിങ്ങളുടെ സ്വന്തം പട്ടണത്തിൽ, സാധ്യമാകുന്നിടത്തെല്ലാം താമസിക്കണമെന്ന് പ്രതിമാസ ടെലിവിഷൻ പരിപാടിയിൽ ചാൻസലർ പറഞ്ഞു. ശനിയാഴ്ച, ജർമ്മനിയിൽ 14,714 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജർമ്മനിയിൽ ആകെ 403,291 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 9,954 പേർ മരിച്ചു.