കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി നെതർലന്‍റ്സ് സർക്കാർ - റഷ്യ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 20 വരെ നിയന്ത്രണം നീട്ടാനാണ് തീരുമാനം.
മോസ്കോ: കൊവിഡിനെ തുടർന്ന് രാജ്യത്ത് സ്വീകരിച്ച നിയന്ത്രണങ്ങൾ ഏപ്രിൽ 20 വരെ നീട്ടാന്‍ തീരുമാനം. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വേണ്ടെന്ന് വെക്കാന്‍ സാധിക്കുകയില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും മാർച്ച് 31 മുതൽ നിരോധനാജ്ഞ രാത്രി പത്ത് മണിക്ക് ആരംഭിക്കുമെന്നും നെതർലന്‍റ്സ് പ്രധാനമന്ത്രി മാർക്ക് റുറ്റേ പറഞ്ഞു. എന്നാൽ വിദേശ യാത്രകൾക്ക് മെയ് 15 വരെ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് അത്യാവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 15നാണ് ഡച്ച് ഭരണാധികാരികൾ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്.