കേരളം

kerala

ETV Bharat / international

മരണം വിതച്ച് കൊവിഡ്; ഇറ്റലിയില്‍ മരണം പതിനായിരം കടന്നു - കൊവിഡ് വാര്‍ത്തകള്‍

ആഗോളതലത്തില്‍ ഇന്നലെ 3503 മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ മരണം 30,879 ലെത്തി. ബ്രിട്ടണില്‍ മരണം ആയിരം കടന്നു.

COVID-19 Global update  covid 19 latest news  corona latest news  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  ലോക വാര്‍ത്തകള്‍
മരണം വിതച്ച് കൊവിഡ്; ഇറ്റലിയില്‍ മരണം പതിനായിരം കടന്നു

By

Published : Mar 29, 2020, 9:37 AM IST

റോം:നിയന്ത്രിക്കാനാകാതെ പടര്‍ന്നുപിടിക്കുകാണ് കൊവിഡ് 19. ആഗോള മരണസംഖ്യ മുപ്പതിനായിരം കടന്ന് 30,879 ലെത്തിയപ്പോള്‍ ഇറ്റലിയിലെ മാത്രം ആകെ മരണം 10,023 ആയി. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്തെ മരണസംഖ്യ പതിനായിരം കടക്കുന്നത്.

ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നിട്ടുണ്ട്. ഇതില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. 465,471 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 25,207 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോളതലത്തില്‍ ഇന്നലെ 3503 മരണം റിപ്പോര്‍ട്ട് ചെയ്‌തു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇന്നലെ 515 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ മരണം 2,211 ആയി. ഇന്നലെ പുതുതായി ഇരുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്‌ ബാധയുള്ളത്. ഇറ്റലിയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത്. 889 പേര്‍. സ്‌പെയിലും മരണനിരക്ക് കുത്തനെ ഉയരുകയാണ് ഇന്നലെ മരിച്ച 844 പേരടക്കം ആകെ മരണസംഖ്യ 5982 ആയി. ഇറാനില്‍ ദിനംപ്രതിയുള്ള മരണത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. 132 പേര്‍ മരിച്ചതോടെ ആകെ മരണം 2517 ആയി. ബ്രിട്ടണില്‍ മരണം ആയിരം കടന്നു. 260 പേരാണ് ഇന്നലെ മരിച്ചത്. ദക്ഷിണകൊറിയയില്‍ ഇന്നലെ അഞ്ച് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളു.

ABOUT THE AUTHOR

...view details