കേരളം

kerala

ETV Bharat / international

യുകെയിലെ മരണസംഖ്യ 8958 ആയി - കൊവിഡ് മരണം യുകെ

കഴിഞ്ഞ ദിവസം യുകെയിൽ 980 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

Coronavirus related deaths in UK  958  UK covid death  covid  corona  london latest corona news  ലണ്ടൻ  യുകെ  കൊവിഡ് മരണം യുകെ  കൊറോണ
യുകെയിൽ മരണസംഖ്യ 8958 ആയി

By

Published : Apr 11, 2020, 7:43 AM IST

ലണ്ടൻ: യുകെയിൽ 980 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ 8958 ആയെന്ന് ആരോഗ്യമന്ത്രാലയം. വെള്ളിയാഴ്‌ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 5706 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 73758 കടന്നുവെന്നും മന്ത്രാലയം അറിയിച്ചു. 256000 പേരാണ് യുകെയിൽ ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയമായത്. രാജ്യത്തുടനീളം പുതിയ ഡ്രൈവ് ത്രൂ പരിശോധനാ സെന്‍ററുകളും മെഗാ ലാബുകളും തുറക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details