ഫ്രാന്‍സില്‍ കൊവിഡ് മരണനിരക്ക് 12000 കടന്നു - France
8044 പേരാണ് ഫ്രാന്‍സിലെ ആശുപത്രികളില്‍ മരിച്ചത്. വീടുകളില്‍ 4166 പേര്‍ മരിച്ചു.
ഫ്രാന്‍സില്‍ കൊവിഡ് മരണനിരക്ക് 12000 കടന്നു
പാരീസ്: കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച ഫ്രാന്‍സില്‍ മരണനിരക്ക് 12210 ആയി. 8044 പേരാണ് ഫ്രാന്‍സിലെ ആശുപത്രികളില്‍ മരിച്ചത്. വീടുകളില്‍ 4166 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ ഇതുവരെ 30767 പേര്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നുണ്ട്. 7066 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ജെറോം സാല്‍മോണ്‍ അറിയിച്ചു. വ്യാഴാഴ്‌ചയെ അപേക്ഷിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.