റോം: ചൈനക്ക് പുറത്തും കൊവിഡ്-19 ഭീതി പടരുന്നു. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 152 ലേക്ക് എത്തിയതോടെ വെനീസ് കാര്‍ണിവല്‍ രണ്ട് ദിവസം മുന്‍പേ അവസാനിപ്പിച്ചു. മൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ അഞ്ചു പ്രദേശങ്ങളിലാണ് കൊവിഡ്-19 ഭീതിയുള്ളത് . അതേസമയം സാംസ്കാരിക കായിക വിനോദ പരിപാടികൾ എല്ലാം തന്നെ നിർത്തിവെക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറ്റലിയിൽ കൊവിഡ്-19 ഭീതി; വെനീസ് കാര്‍ണിവല്‍ നേരത്തെ അവസാനിപ്പിച്ചു - Coronavirus outbreak in Italy
കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 152 ലേക്ക് എത്തിയതോടെ സാംസ്കാരിക കായിക വിനോദ പരിപാടികൾ എല്ലാം തന്നെ നിർത്തിവെക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറ്റലിയിൽ കൊവിഡ്-19 ഭീതി; വെനീസ് കാര്‍ണിവല്‍ നേരത്തെ അവസാനിപ്പിച്ചു
രാജ്യത്ത് ആദ്യം രോഗം ബാധിച്ചയാളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. രോഗ ബാധിത പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ്-19 ബാധിച്ച് ദക്ഷിണ കൊറിയയിൽ ആറുപേരാണ് മരിച്ചത്. ജപ്പാനിലും സ്ഥിതി രൂക്ഷമാവുകയാണ്. അതേസമയം ചൈനയിൽ മരിച്ചവരുടെ എണ്ണം 2494 ആയി. 76,936 പേർക്ക് ഇതുവരെ ചൈനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു.