പാരീസ്: ആഗോളതലത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,10,000 കടന്നതായി എഎഫ്‌പി റിപ്പോർട്ട് . നിലവിൽ വൈറസ് ബാധിച്ച് 3,800 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിൽ 600 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ ഉള്ളത്. ഇവിടെ 80,000ത്തോളം പേരിലാണ് രോഗബാധ കണ്ടെത്തിയത്.
ആഗോളതലത്തിൽ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 1,10,000 കടന്നു - Coronavirus infections cross 110000
വൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്

ആഗോളതലത്തിൽ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 1,10,000 കടന്നു
വൈറസിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്പിലുടനീളമുള്ള രാജ്യങ്ങൾ പൊതുസമ്മേളനങ്ങൾ റദ്ദാക്കുകയും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിയന്ത്രിക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ വൈറസ് വ്യാപനം നേരിടുന്ന രാജ്യം ഇറ്റലിയാണ്. രാജ്യത്ത് നിലവിൽ വൈറസ് ബാധിതരുടെ എണ്ണം 7,375 ഉം മരണസംഖ്യ 366 മാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.