ഫിൻലാൻഡ് തലസ്ഥാനത്ത് ലോക്‌ഡൗണിൽ ഇളവ് - ആരോഗ്യ മന്ത്രി
ഫിൻലാഡിൽ ഇതുവരെ 64 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം രാജ്യത്തെ കൊവിഡ് കേസുകൾ 3237ലേക്ക് കടന്നു
ഹെൽസിങ്കി: ഫിൻലാൻഡിന്‍റെ തലസ്ഥാനമടങ്ങുന്ന തെക്കൻ പ്രദേശങ്ങളിലെ ഉപരോധം പിൻവലിക്കുകയാണെന്ന് ഫിൻലാൻഡ് ഗവൺമെന്‍റ് അറിയിച്ചു. കൊവിഡിനെ തുടർന്ന് മാർച്ച് 28നാണ് ഫിൻലാൻഡിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഊസിമ പ്രദേശത്ത് 1.7 മില്യൺ ആളുകളാണ് താമസിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട മറ്റെല്ലാ നിയന്ത്രണങ്ങളും ഫിൻലാൻഡിൽ നിലനിൽക്കുമെന്ന് പ്രധാനമന്ത്രി സന്ന മാരിൻ പറഞ്ഞു. ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും സ്‌കൂളുകൾ അടഞ്ഞു തന്നെ കിടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിൻലാഡിൽ ഇതുവരെ 64 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം രാജ്യത്തെ കൊവിഡ് കേസുകൾ 3237ലേക്ക് കടന്നു. അതേ സമയം ആളുകളുടെ സഞ്ചാരം തടയുന്നതിന് നിയമപരമായ ന്യായീകരണം കണ്ടെത്താനായില്ലെന്ന് നീതിന്യായ മന്ത്രി അന്ന മയാ ഹെന്‍റിക്‌സൺ പറഞ്ഞു.