കേരളം

kerala

ETV Bharat / international

ഇറ്റലിയിൽ കൊവിഡ്19 ബാധിച്ചവരുടെ എണ്ണം 8500 കടന്നു - കൊവിഡ്19

5,038 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, 877 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്, 2,599 പേർ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ബോറെല്ലി പറഞ്ഞു.

coronavirus in Italy Italy health department coronavirus deaths in Italy കൊവിഡ്19 ഇറ്റലിയിൽ വൈറസ് ബാധികരുടെ എണ്ണം 8500 കടന്നു
കൊവിഡ്19; ഇറ്റലിയിൽ വൈറസ് ബാധികരുടെ എണ്ണം 8500 കടന്നു

By

Published : Mar 11, 2020, 5:34 PM IST

റോം: ഇറ്റലിയിൽ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 8,500 കടന്നതായും മരണസംഖ്യ 631ആയതായും റിപ്പോർട്ട്. ഇതിൽ 10,04 രോഗികളുടെ നില മെച്ചപ്പെട്ടതായി സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് ചീഫ് ആഞ്ചലോ ബോറെല്ലി പറഞ്ഞു. മരിച്ചവരിൽ കുറച്ചുപേർ 50-59 വയസ്സിനിടയിലും എട്ട് ശതമാനം പേർ 60-69 വയസ്സിനിടയിലും 32 ശതമാനം പേർ 70-79 നും 45 ശതമാനം പേർ 80-89 നും 14 ശതമാനം പേർ 90 വയസ്സിനു മുകളിലുള്ളവരാണ്. 5,038 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 877 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,599 പേർ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ബോറെല്ലി പറഞ്ഞു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകൾ, സർവ്വകലാശാലകൾ,സിനിമാ തീയേറ്ററുകൾ, നൈറ്റ്ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം നിർത്തലാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വൈറസ് ബാധിച്ച് ആഗോളതലത്തിൽ 4,000 ത്തിലധികം ആളുകൾ മരിക്കുകയും 113,000 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസിനെ തുടർന്ന് ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മെയ്‌ ഒന്ന്‌ വരെ എയർ കാനഡ നിർത്തിവെച്ചു. റോമിലേക്കുള്ള എയർലൈനിന്‍റെ അവസാന വിമാനം ചൊവ്വാഴ്ച ടൊറന്‍റോയിൽ നിന്ന് പുറപ്പെടും. റോമിൽ നിന്ന്‌ തിരിച്ചുള്ള വിമാനം മോൺ‌ട്രിയലിലേക്ക് ബുധനാഴ്ച പുറപ്പെടും.

ABOUT THE AUTHOR

...view details