ബെർലിൻ: ജർമനിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,999 ആയി. രാജ്യത്ത് ഒറ്റദിവസം കൊണ്ട് റിപ്പോർട്ട് ചെയ്‌തത് 2,801 കേസുകൾ. വൈറസ് ബാധയിൽ 20 പേർക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നോർത്ത് റൈൻ വെസ്റ്റ്‌ഫേലിയയാണ് കൊവിഡ് രൂക്ഷമായി പടർന്നുപിടിച്ചിട്ടുള്ള സംസ്ഥാനം. ഇവിടെ കഴിഞ്ഞ ദിവസം മാത്രം 661 കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്താകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,033 ആയി.
ജർമനിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു - Coronavirus cases in Germany
കൊവിഡ് ബാധയിൽ രാജ്യത്ത് മരിച്ചത് 20 പേർ. നോർത്ത് റൈൻ വെസ്റ്റ്‌ഫേലിയയാണ് കൊവിഡ് രൂക്ഷമായി പടർന്നുപിടിച്ചിട്ടുള്ള സംസ്ഥാനം. ഇവിടെ കഴിഞ്ഞ ദിവസം മാത്രം 661 കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്താകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,033 ആയി.
ജർമനി
വൈറസ് ബാധ കുറയാത്ത സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചുപൂട്ടാനും അനിവാര്യമല്ലാത്ത കടകൾ തുറക്കരുതെന്നും ജർമൻ പൗരന്മാരോട് വീട്ടിലിരിക്കാനുമാണ് ഭരണകൂടം ആഹ്വാനം ചെയ്‌തിരിക്കുന്നത്. അധികൃതരുടെ നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നേതാക്കൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.