റോം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കായി പുതിയ ഗതാഗത സൌകര്യം ഏർപ്പെടുത്തി റോം സർക്കാർ. സുരക്ഷിതമായ യാത്രക്കായി റോമിൽ ഇനിമുതൽ ഇലക്ട്രക്ക് സ്കൂട്ടറുകൾ അനുവദിക്കും. റോം നഗരത്തിൽ 1,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ ലഭ്യമാക്കുന്നതിനായി ഹെൽബിസ് കമ്പനിയുമായി പുതിയ കരാർ ഒപ്പുവെച്ചതായി മേയർ വിർജീനിയ റാഗി സ്റ്റുഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
റോമിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് അനുമതി - റോമിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് അനുമതി
നീണ്ട ലോക്ക് ഡൗണിന് ശേഷമാണ് റോമിൽ ഗതാഗതം അനുവദിക്കുന്നത്
റോമിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് അനുമതി
നീണ്ട കാലത്തെ ലോക്ക് ഡൊണിന് ശേഷം റോം ജനത പതുക്കെ സാധാരണ ജീവിതത്തേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്റ്റോറുകൾ, മ്യൂസിയങ്ങൾ, കോഫി ബാറുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ എന്നിവ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞു. പൊതുജനങ്ങൾക്ക് സ്കൂട്ടറിൽ സഞ്ചരിക്കാനും അനുമതിയുണ്ട്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 2,31,000 ലധികം ആളുകൾക്കാണ് ഇറ്റലിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 33,000 ആളുകൾ മരിക്കുകയും ചെയ്തു.