ഡെൻമാർക്ക്: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ചൈന യൂറോപ്പിനെയും അമേരിക്കയെയും വേർതിരിക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ തെറ്റായ വിവരങ്ങളും സൈബർ പ്രചാരണങ്ങളും ചൈന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ഓൺലൈൻ ചർച്ചക്കിടെയാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. ചൈനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനുമായി പോംപിയോ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. യൂറോപ്പും ചൈനയുടെ വെല്ലുവിളി നേരിടുന്നതായി അദ്ദേഹം പറഞ്ഞു.
ചൈന യൂറോപ്പിനെയും അമേരിക്കയെയും വേർതിരിക്കാൻ ശ്രമിക്കുന്നുവെന്ന് മൈക്ക് പോംപിയോ - Mike Pompeo
അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ചൈന തെറ്റായ വിവരങ്ങളും സൈബർ പ്രചാരണങ്ങളും നടത്തുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
വ്യാപാരമേഖലയിൽ വാഷിംഗ്‌ടണും ചൈനയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കൊവിഡ് വ്യാപനം, മനുഷ്യാവകാശം, ഹോങ്കോങ്ങിന്‍റെ അവസ്ഥ, ദക്ഷിണ ചൈന കടലിൽ ചൈനയുടെ പങ്ക് വർധിപ്പിക്കൽ എന്നീ പ്രതിസന്ധികൾ ചൈന കൈകാര്യം ചെയ്യുന്നുണ്ട്. 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു പ്രധാന വിഷയം ചൈനയാണ്, ഡൊണാൾഡ് ട്രംപും അനുയായികളും ബെയ്‌ജിങ് ഭരണകൂടത്തിന്‍റെ കടുത്ത നിലപാട് ഉയർത്തിക്കാട്ടും.ബെയ്ജിങുമായുള്ള പ്രത്യേക വ്യാപാരം അമേരിക്ക റദ്ദാക്കുമെന്ന് ട്രംപും പോംപിയോയും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം പരിമിതപ്പെടുത്തുന്ന കർശനമായ പുതിയ ദേശീയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്താനുള്ള ബെയ്‌ജിങ്ങിന്‍റെ തീരുമാനത്തിന് മറുപടിയാണ് ഈ നീക്കം.
നിലവില്‍ കൈവരിച്ച പുരോഗതി ഇല്ലാതാക്കാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഗ്രഹമെന്ന് പോംപിയോ പറഞ്ഞു. പാർട്ടി ഉയരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു പാശ്ചാത്യ നിയമവ്യവസ്ഥ കൊണ്ടുവരണം. ജനാധിപത്യപരമായ ഭരണവും ചൈനീസ് ജനതക്ക് സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക മാത്രമാണ് പരിഹാരം. മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും ഓൺലൈൻ ചർച്ചയിൽ സംസാരിച്ചു.