മോസ്കോ: സ്‌പുട്‌നിക് 5 വാക്സിന് റിപ്പബ്ലിക് ഓഫ് ചിലി അംഗീകാരം നല്‍കിയതായി റഷ്യൻ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ആർഡിഎഫ്) അറിയിച്ചു. ഇതോടെ റഷ്യൻ നിർമിത വാക്സിന് അംഗീകാരം നല്‍കുന്ന ലോക രാജ്യങ്ങളുടെ എണ്ണം 69 ആയി. ആഗോള ജനസംഖ്യയുടെ പകുതിയോളം വരുമിതെന്നാണ് കണക്കുകള്‍.
റഷ്യയുടെ സ്‌പുട്‌നിക് വാക്സിന് ചിലിയുടെ അംഗീകാരം - കൊവിഡ്
ഡിസംബർ അഞ്ച് മുതൽ 2021 മാർച്ച് 31 വരെ റഷ്യയിലെ കൊവിഡ് വൈറസ് ബാധ നിരക്ക് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പുട്‌നികിന്‍റെ ഫലപ്രാപ്തി 97.6 ശതമാനമാണെന്നാണ് ഔദ്യോഗി കണക്കുകള്‍.
![റഷ്യയുടെ സ്‌പുട്‌നിക് വാക്സിന് ചിലിയുടെ അംഗീകാരം Chile Russia Sputnik V COVID vaccine Sputnik V COVID vaccine കൊവിഡ് വാക്സിന്‍ കൊവിഡ് സ്‌പുട്‌നിക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12532878-thumbnail-3x2-hd.jpg)
റഷ്യയുടെ സ്‌പുട്‌നിക് വാക്സിന് ചിലിയുടെ അംഗീകാരം
ലോകത്തെ വിവിധ സര്‍ക്കാറുകള്‍ അംഗീകാരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് സ്‌പുട്‌നിക്കുള്ളത്. അതേസമയം ഡിസംബർ അഞ്ച് മുതൽ 2021 മാർച്ച് 31 വരെ റഷ്യയിലെ കൊവിഡ് വൈറസ് ബാധ നിരക്ക് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പുട്‌നികിന്‍റെ ഫലപ്രാപ്തി 97.6 ശതമാനമാണെന്നാണ് ആർഡിഎഫ് വ്യക്തമാക്കുന്നത്.