വെനിസിലെ കെമിക്കൽ പ്ലാന്‍റിൽ തീപിടിത്തം; രണ്ട് പേർക്ക് ഗുരുതര പരിക്ക് - രാസവസ്‌തുക്കൾ
പ്ലാന്‍റിൽ നിന്നും വിഷ വാതകം പുറത്തേക്ക് വരുന്നുണ്ടെന്നും ജനങ്ങൾ വീടുകളിൽ തുടരണമെന്നും ഭരണകൂടം അറിയിച്ചു
വെനിസിലെ കെമിക്കൽ പ്ലാന്‍റിൽ തീപിടുത്തം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
വെനീസ്: കെമിക്കൽ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്ലാന്‍റിൽ നിന്നും വിഷ വാതകം പുറത്തേക്ക് വരുന്നുണ്ടെന്നും ജനങ്ങൾ വീടുകളിൽ തുടരണമെന്നും ഭരണകൂടം അറിയിച്ചു. ചുറ്റുമുള്ള പ്രദേശത്തേക്ക് രാസവസ്‌തുക്കൾ പടരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങൾ മുന്നറിയിപ്പ് നൽകി. സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഉത്പാദിപ്പിക്കുന്ന പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.