കാലിഫോര്‍ണിയില്‍ ബസ് അപകടം; മൂന്ന് മരണം - San Diego
മഴ പെയ്‌ത റോഡില്‍ ബസിന്‍റെ നിയന്ത്രണം വിട്ടുപോയതാണ് അപകടത്തിന് കാരണം.
കാലിഫോര്‍ണിയ: നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ നിന്നും സാന്‍ വൈസിഡ്രോയിലേക്ക് പോകുയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. കാലിഫോര്‍ണിയ ദക്ഷിണ ഹൈവേക്ക് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മഴ പെയ്‌ത റോഡില്‍ ബസിന്‍റെ നിയന്ത്രണം വിട്ടുപോയതാണ് അപകടത്തിന് കാരണം. ബസ് ഉടമയുടെ പേര് വ്യക്തമാക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്.