ബ്രസല്‍സ് (ബെല്‍ജിയം): വളര്‍ത്ത് പൂച്ചക്ക് യജമാനനില്‍ നിന്നും കൊവിഡ്-19 ബാധിച്ചതായി കണ്ടെത്തല്‍. ബെല്‍ജിയം ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച്ചയാണ് ഇക്കാര്യം സ്ഥരീകരിച്ചത്. എന്നാല്‍ ഇത് അത്യപൂര്‍വമായ കേസാണെന്നാണ് അധികൃതര്‍ പറയുന്നത്. മനുഷ്യരില്‍ നിന്നും വളര്‍ത്തു മൃഗങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്നും അവര്‍ അറിയിച്ചു.
പൂച്ചയില്‍ കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചു - വളര്‍ത്ത് പൂച്ച
ബെല്‍ജിയത്താണ് സംഭവം. അത്യപൂര്‍വ സംഭവമാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു
![പൂച്ചയില്‍ കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചു Cat found infected with coronavirus coronavirus in Belgium Animals coronavirus cases COVID-19 in animals കൊവിഡ്-19 പൂച്ചയില്‍ കൊവിഡ്-19 ബെല്‍ജിയം വളര്‍ത്ത് പൂച്ച വെറ്റിനറി മെഡിസിന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6568414-197-6568414-1585333473458.jpg)
പൂച്ചയില്‍ കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചു
എന്നാല്‍ സമാനമായ കേസ് ഹോംകോങിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗ ബാധിതനുമായി ഇടപഴകിയ 17 പട്ടികളെയും എട്ട് പൂച്ചകളെയും പരിശോധിച്ചിരുന്നു. ഇതില്‍ രണ്ട് നായകള്‍ക്ക് കൊവിഡ്-19 ബാധിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ലീഗിലെ വെറ്റിനറി മെഡിസിന്‍ വിഭാഗമാണ് കണ്ടെത്തല്‍ നടത്തയത്. ഐസൊലേഷനില്‍ ഉള്ള ഒരാളില്‍ നിന്നും വളര്‍ത്ത് മൃഗത്തിലേക്ക് രോഗം പടരുന്ന അപൂര്‍വ സംഭവമാണിതെന്ന് ഡോ. ഇമാനുവല്‍ ഇമാനുവല്‍ ആന്ത്രേ പറഞ്ഞു.