കേരളം

kerala

ETV Bharat / international

വൈറസ് ഉത്ഭവത്തെക്കുറിച്ച് വെളിപ്പെടുത്താൻ ചൈനയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന - വുഹാന്‍

വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുള്ള കാരണം എന്താണെന്ന് വിശദമായ പഠനം നടത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

COVID  COVID19  കൊവിഡ്  കൊവിഡ്19  ലോകാരോഗ്യ സംഘടന  World Health Organization  who  ചൈന  china  വുഹാന്‍  wuhan
Cannot compel China to give more info on COVID-19 origins, says WHO official

By

Published : Jun 8, 2021, 6:54 AM IST

ജനീവ: കൊറോണ വൈറസിന്‍റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് അധികാരമില്ലെന്നും അതേസമയം അംഗരാജ്യങ്ങളിൽ നിന്ന് പൂർണ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുകയാണെന്നും ഏജൻസിയുടെ എമർജൻസി പ്രോഗ്രാം ഡയറക്‌ടർ മൈക്ക് റയാൻ അറിയിച്ചു. വൈറസ് അടുത്ത ഘട്ടത്തിലേക്ക് വ്യാപിക്കാൻ ഉണ്ടായ സാധ്യതകളെ കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വവ്വാലിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടർന്നതാകാമെന്നും വുഹാനിലെ ലാബിൽ നിന്നും പുറപ്പെട്ടതാകാമെന്നുമുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പൂർണമായ അന്വേഷണം നടത്തണമെന്ന് നിരവധി ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടതിനെത്തുടർന്ന് കൊറോണ വൈറസ് വുഹാൻ ലാബിൽ നിന്നും വ്യാപിച്ചതാണെന്നുള്ള പഠനങ്ങൾ അടുത്തിടെ പുതിയ ചർച്ചാവിഷയമായിരുന്നു.

വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്‍റെ ആദ്യഘട്ടത്തിൽ തന്നെ വൈറസ് യാദൃശ്ചികമായി ലാബിൽ നിന്ന് ചോർന്നുവെന്ന അനുമാനത്തെ ശാസ്ത്രജ്ഞർ അവഗണിച്ചു. കൊവിഡ് വൈറസുകളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം ചൈന സന്ദർശിച്ച ലോകാരോഗ്യസംഘടനയിലെ അംഗങ്ങൾ, തങ്ങൾക്ക് എല്ലാ വിവരവും ലഭ്യമല്ലെന്നും എന്നാൽ രാജ്യത്തിന്‍റെ സുതാര്യതയ്‌ക്കായി ചർച്ചകളും പഠനങ്ങളും തുടരുമെന്നും അറിയിച്ചു.

Also Read:കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുന്നത് ആപത്ത്: ലോകാരോഗ്യ സംഘടന

ABOUT THE AUTHOR

...view details