ലണ്ടൻ:കൊവിഡ് ഭീതി വീണ്ടും ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ. നെതർലൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള വിമാന സർവിസുകൾ നിരോധിച്ചതിന് പിന്നാലെ ഫ്രാൻസും ഇറ്റലിയും ജർമനിയും ബ്രിട്ടനിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ നിരോധിച്ചതായി പ്രഖ്യാപിച്ചു.
കൊവിഡ് ഭീതി; ബ്രിട്ടൻ വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ - ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ
നെതർലൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള വിമാന സർവിസുകൾ നിരോധിച്ചതിന് പിന്നാലെ ഫ്രാൻസും ഇറ്റലിയും ജർമനിയും ബ്രിട്ടനിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ നിരോധിച്ചതായി പ്രഖ്യാപിച്ചു.
ബെൽജിയം യു.കെയിൽ നിന്നുള്ള ട്രെയിനുകളും നിർത്തി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് രാജ്യം ആലോചിക്കുന്നതായി ജർമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം യു.കെയിൽ നിന്നുള്ള എല്ലാ യാത്ര വിമാനങ്ങളുടെയും നിരോധനം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് നെതർലാൻഡ് അറിയിച്ചു. വൈറസിൻ്റെ രണ്ടാം വരവ് 'നിയന്ത്രണാതീതമാണ്'എന്ന് യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം യു.കെയിൽ ഇതുവരെ 20,10,077 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.