കേരളം

kerala

ETV Bharat / international

ബ്രക്‌സിറ്റ് സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ബോറിസ് ജോൺസന്‍റെ കത്ത് - യൂറോപ്യന്‍ കൗൺസില്‍

സമയപരിധി നീട്ടണമെന്ന അഭ്യര്‍ഥന ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്ക് താക്കീത് നല്‍കിയിട്ടുണ്ട്

ബ്രക്‌സിറ്റ് സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ബോറിസ് ജോൺസന്‍റെ കത്ത്

By

Published : Oct 20, 2019, 1:28 PM IST

ലണ്ടന്‍ : ബ്രക്‌സിറ്റ് സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി ബോറിസ് ജോൺസൺ ബ്രസല്‍സിലേക്ക് കത്തയച്ചു. ഒക്‌ടോബര്‍ 31 വരെയുള്ള ബ്രക്‌സിറ്റ് സമയപരിധി നീട്ടി കിട്ടണമെന്ന് യൂറോപ്യന്‍ കൗൺസിലിനോട് ആവശ്യപ്പെട്ടാണ് ജോൺസൺ കത്തയച്ചത്. കത്ത് കിട്ടിയെന്നും അതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ കൗൺസില്‍ നേതാക്കളോട് ഉപദേശം തേടുമെന്നും യൂറോപ്യന്‍ കൗൺസില്‍ പ്രസിഡന്‍റ് ഡോണാൾഡ് ടസ്‌ക്‌ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. സമയപരിധി നീട്ടണമെന്ന അഭ്യര്‍ഥന ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്ക് താക്കീത് നല്‍കിയിട്ടുണ്ട്. സമയപരിധി നീട്ടണമെന്നത് തെറ്റായ നടപടിയായിട്ടാണ് ബോറിസ് ജോൺസൺ കണക്കാക്കുന്നത്. ബ്രക്‌സിറ്റില്‍ കാലതാമസം വരുത്തുന്നതിനേക്കാള്‍ താന്‍ മരിക്കുന്നതാണ് നല്ലതെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details