കേരളം

kerala

ETV Bharat / international

കരാറില്ലാത്ത ബ്രെക്സിറ്റ്; ബോറിസ് മന്ത്രിസഭയില്‍ കൂട്ടരാജിക്ക് സാധ്യത - യൂറോപ്യന്‍ യൂണിയന്‍

ബോറിസ് ജോണ്‍സണ് തിരിച്ചടി. കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

കരാറില്ലാത്ത ബ്രെക്സിറ്റ്; ബോറിസ് മന്ത്രിസഭയില്‍ കൂട്ടരാജിക്ക് സാധ്യത

By

Published : Oct 9, 2019, 10:13 AM IST

ലണ്ടന്‍:കരാർ ഇല്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിലുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് മന്ത്രിസഭയിൽ നിന്ന് വലിയ തിരിച്ചടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസ്കാരിക സെക്രട്ടറി നിക്കി മോർഗൻ, വടക്കൻ അയർലൻഡ് ബ്രിട്ടീഷ് മന്ത്രി ജൂലിയൻ സ്മിത്ത്, ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക്ലാൻഡ്, ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക്, അറ്റോർണി ജനറൽ ജെഫ്രി കോക്സ് തുടങ്ങിയവര്‍ രാജിവെക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

കരാർ ഇല്ലാത്ത ബ്രെക്സിറ്റിലേക്ക് വന്നാൽ പാർലമെന്‍റിലെ കൺസർവേറ്റീവ് അംഗങ്ങളിൽ വളരെ വലിയൊരു വിഭാഗം രാജിവെക്കുമെന്ന് പേര് വെളിപ്പെടുത്താതെ ചില മന്ത്രിമാര്‍ വ്യക്തമാക്കിയതായി ബ്രിട്ടണിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കൻ അയർലണ്ടിൽ നേരിട്ടുള്ള ഭരണം തിരിച്ചുവരുന്നതിന്‍റെ ഗുരുതരമായ അപകടത്തെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ ആശങ്ക അറിയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടാത്ത മന്ത്രിമാരല്ല, ക്യാബിനറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നാണ് ഇവരുടെ നിലപാട്.

അതേസമയം കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുന്നതില്‍ നിന്ന് ബോറിസ് ജോണ്‍സണെ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സ്കോട്ടിഷ് കോടതി തള്ളുകയും ചെയ്തു. ഒക്ടോബര്‍ 19ന് മുമ്പ് പിന്‍മാറ്റ കരാര്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബ്രെക്സിറ്റ് തിയതി നീട്ടിവെക്കാന്‍ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇത്തരമൊരു നിര്‍ദേശം നിയമപരമായി നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്നും അത് ഭരണഘടനക്ക് വിരുദ്ധമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം പ്രധാനമന്ത്രി നിയമത്തിനതീതനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details