കേരളം

kerala

ETV Bharat / international

കൊവിഡ് മുക്തനായി ബോറിസ് ജോണ്‍സണ്‍ വീണ്ടും ഔദ്യോഗിക ജീവിതത്തിലേക്ക് - British pm boris johnson to return to work on monday

ഏപ്രില്‍ 5നാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കൊവിഡ് മുക്തനായി ബോറിസ് ജോണ്‍സണ്‍ വീണ്ടും കര്‍മ മണ്ഡലത്തിലേക്ക്
കൊവിഡ് മുക്തനായി ബോറിസ് ജോണ്‍സണ്‍ വീണ്ടും കര്‍മ മണ്ഡലത്തിലേക്ക്

By

Published : Apr 26, 2020, 12:33 PM IST

ലണ്ടന്‍: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് മുതല്‍ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കും. ഏപ്രില്‍ 5നാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഏപ്രില്‍ 6 മുതല്‍ 9വരെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണ്. ഇതില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ നിന്ന് കരയകറുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 20,000ത്തിലധികം മരണങ്ങളാണ് രേഖപ്പെടുത്തിയത്.

കൊവിഡ് ബാധിതനായ ശേഷവും പ്രധാനമന്ത്രിയുടെ ചുമതല വീട്ടില്‍ നിന്ന് നിര്‍വഹിക്കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍. രോഗം മൂര്‍ച്ഛിച്ച ശേഷം ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ദിവസും കാര്യങ്ങള്‍ നീക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

തനിക്ക് കൊവിഡ് ബാധയുണ്ടെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബോറിസ് ജോണ്‍സണ്‍ ലോകത്തെ അറിയിച്ചത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് പോകുന്നതെന്ന് ബജറ്റ് വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details