കേരളം

kerala

ETV Bharat / international

'എന്നെ പോകാൻ അനുവദിക്കൂ,' അവൾ ശാന്തിയുടെ ലോകത്തേക്ക് പറന്നകന്നു

വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഹച്ചിൻസൺ -ഗ്ലിഫോർഡ് പ്രൊഗേരിയ സിൻഡ്രോം എന്ന രോഗത്തിന് അടിമയായിരുന്നു അശാന്തി സ്‌മിത് എന്ന 18 കാരി.

benjamin button disease  asanthi smith dies  ashanthi smith dies  അശാന്തി സ്മിത് മരിച്ചു  ബെഞ്ചമിൻ ബട്ടൺ രോഗം  അശാന്തി സ്മിത്ത് വാർത്ത
'എന്നെ പോകാൻ അനുവദിക്കൂ,' ഒടുവില്‍ ശാന്തിയുടെ ലോകത്തേക്ക്

By

Published : Jul 22, 2021, 6:14 PM IST

പേര് അശാന്തി സ്‌മിത്. വയസ് 18, പക്ഷേ ശരീത്തിന്‍റെ പ്രായം 104.. കേട്ട് അമ്പരക്കേണ്ട. ഇതൊരു രോഗമാണ്. വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഹച്ചിൻസൺ-ഗ്ലിഫോർഡ് പ്രൊഗേരിയ സിൻഡ്രോം എന്ന രോഗത്തിന് അടിമയായിരുന്നു അശാന്തി സ്‌മിത് എന്ന 18 കാരി. ഒടുവില്‍ രോഗത്തിന്‍റെ വേദനകൾ മറന്ന് അവൾ ഈ ലോകത്തോടും വിടപറഞ്ഞു.

ജനിക്കുമ്പോൾ തന്നെ വാർധക്യം

സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്‌തമായി ഓരോ വർഷവും എട്ട് വയസു വച്ച് കൂടുന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. യുകെയിലെ വെസ്റ്റ് സസെക്‌സിലാണ് അശാന്തിയും കുടുംബവും ജീവിച്ചിരുന്നത്. ലോകത്തെ നാല് ദശലക്ഷം കുട്ടികളിൽ ഒരു കുട്ടിക്കാണ് ഈ അപൂർവ രോഗം ബാധിക്കുന്നത്. ജനിക്കുമ്പോൾ തന്നെ വാർധക്യത്തിൽ ജനിക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ മറ്റ് രോഗം ബാധിച്ചിരുന്ന മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്‌തയായിരുന്നു അശാന്തി.

സാധാരണ നിലയിൽ 13 വയസിന് മുകളിൽ ഈ രോഗം ബാധിച്ച കുട്ടികൾ ജീവിക്കാറില്ല. എന്നാൽ തന്‍റെ 18-ാം പിറന്നാൾ ആഘോഷമാക്കിയിട്ടാണ് അശാന്തി മടങ്ങിയത്. സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായിരുന്നു അശാന്തി. അശാന്തിയുടെ ജീവിതം ഉത്സാഹം നിറഞ്ഞതായിരുന്നെന്നും രോഗം അവളുടെ ചലനശക്തിയെ ബാധിച്ചിരുന്നെങ്കിലും അവളുടെ ഉത്സാഹത്തെ ബാധിച്ചിരുന്നില്ലെന്നും അശാന്തിയുടെ അമ്മ ഫീബി ലൂയിസ് സ്‌മിത് പറഞ്ഞു.

ഇനി ആ പ്രാർഥനകളില്ല

എന്നെ ഇനി പോകാൻ അനുവദിക്കണമെന്നായിരുന്നു അശാന്തിയുടെ അവസാന വാക്കുകളെന്നും ഫീബി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 18 കാരിയായിരുന്ന അശാന്തി മറ്റ് പല രോഗങ്ങൾക്കും ചികിത്സ തേടുന്നുണ്ടായിരുന്നു. ലോകത്താകമാനം ഒരുപാട് പേർ അശാന്തിയ്ക്ക് വേണ്ടി പ്രാർഥിച്ചിരുന്നുവെന്നും അവളുടെ വിശേഷങ്ങൾ അന്വേഷിച്ച് പലരും മെസേജുകൾ അയക്കാറുണ്ടായിരുന്നെന്നും ഇതെല്ലാം അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നെന്നും ഫീബി പറഞ്ഞു.

Also Read:2040ൽ ലോകത്തെ കാത്തിരിക്കുന്നത് സർവനാശം? 1972ലെ പഠനങ്ങൾ ശരിവച്ച് പുതിയ പഠനം

ABOUT THE AUTHOR

...view details