ലണ്ടന്‍:ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ പണിമുടക്ക് 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വ്യോമഗതാഗതം അവതാളത്തിലായി.വേതന തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പൈലറ്റുമാര്‍ പണിമുടക്ക് ആരംഭിച്ചത്. സെപ്‌റ്റംബര്‍ 9,10,27 എന്നീ തീയ്യതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.സമരം നടത്തുമെന്ന് ചൂണ്ടിക്കാണിച്ച് പൈലറ്റ് അസോസിയേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ പണിമുടക്ക്; വ്യോമഗതാഗതം തടസപ്പെട്ടു - ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ പണിമുടക്ക്; വ്യോമഗതാഗതം തടസപ്പെട്ടു
പണിമുടക്കിനാല്‍ ദുരിതമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും അനുബന്ധ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിനോട് നിര്‍ദ്ദേശിച്ചു.
ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ പണിമുടക്ക്; വ്യോമഗതാഗതം തടസപ്പെട്ടു
വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നിരവധി യാത്രക്കാരാണ് വലയുന്നത്.ഇരുവിഭാഗങ്ങളുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ വക്താവ് അറിയിച്ചു.പണിമുടക്കിനാല്‍ ദുരിതമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും അനുബന്ധ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിനോട് നിര്‍ദ്ദേശിച്ചു.