ബ്രിട്ടനിലെ ഫിലിപ് രാജകുമാരന്‍ ആശുപത്രിയില്‍; കൊവിഡ് ആശങ്കയില്ല - covid to prince philip news
ചൊവ്വാഴ്‌ച വൈകീട്ട് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 99 വയസുള്ള ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിലേക്ക് മാറ്റിയത്
![ബ്രിട്ടനിലെ ഫിലിപ് രാജകുമാരന്‍ ആശുപത്രിയില്‍; കൊവിഡ് ആശങ്കയില്ല ഫിലിപ് രാജകുമാരന് കൊവിഡ് വാര്‍ത്ത ഫിലിപ് രാജകുമാരന്‍ ആശുപത്രി വിട്ടു വാര്‍ത്ത covid to prince philip news prince philip discharged from hospital news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10670867-1107-10670867-1613595592888.jpg)
ഫിലിപ് രാജകുമാരന്‍
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ ആശുപത്രിയില്‍. ചൊവ്വാഴ്‌ച വൈകീട്ട് ശാരീരികാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.അതേസമയം 99 വയസുള്ള ഫിലിപ്പിനെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന് കൊവിഡില്ലെന്നും ബക്കിങ്ഹാം കൊട്ടാര വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി പൊതു ഇടങ്ങളില്‍ നിന്നും ഫിലിപ് രാജകുമാരന്‍ വിട്ടുനില്‍ക്കുകയാണ്.