ലണ്ടൻ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 10 ദശലക്ഷം ഡോസ് അസ്ട്രാസെനെക്ക വാക്സിൻ വെള്ളിയാഴ്ച എത്തുമെന്ന് ബ്രിട്ടൺ. 100 ദശലക്ഷം കൊവിഡ് വാക്സിന് വേണ്ടിയുള്ള യുകെയുടെ ആവശ്യപ്രകാരമാണ് വാക്സിൻ എത്തുക. സിറം ഇൻസ്റ്റിറ്റ്യൂട്ട് അസ്ട്രസെനെക്കയുടെ വിതരണ ശ്യംഖലയുടെ ഭാഗമാണെന്ന് യുകെ സർക്കാർ വക്താവ് വ്യക്തമാക്കി.
സിറത്തില്‍ നിന്ന് അസ്ട്രാസെനെക്ക വാക്സിൻ ബ്രിട്ടണിലെത്തും
സിറം ഇൻസ്റ്റിറ്റ്യൂട്ട് അസ്ട്രസെനേക്കയുടെ വിതരണ ശ്യംഖലയുടെ ഭാഗമാണെന്ന് യുകെ സർക്കാർ വക്താവ് വ്യക്തമാക്കി
സീറം
ബ്രിട്ടനിലെ മെഡിസിൻസ് ആന്‍റ് ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തുകയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി സർക്കാർ അറിയിച്ചു.