ബ്രക്സിറ്റ് വൈകും: പ്രതിപക്ഷവുമായി ചർച്ചനടത്തും ബ്രക്സിറ്റിൽ ഇനിയും സമയം വേണമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. പ്രതിപക്ഷ പാർട്ടി നേതാവ് ജെർമി കോർബിനുമായി ചർച്ച നടത്തേണ്ടതുണ്ട്. കോർബിനും അനുകൂല പ്രതികരണമാണ് ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ബ്രക്സിറ്റിലുള്ള വോട്ടെടുപ്പ് ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെടുത്തിയിരുന്നു. ഈ സാചര്യത്തിലാണ് അനുനയ നീക്കവുമായി മെയ് രംഗത്തിറങ്ങിയിരുന്നത്.കരാർ രഹിത ബ്രക്സിറ്റ് ഈ മാസം 12 ന് അവസാനിക്കാനിക്കാനിരിക്കെ ഇതൊഴിവാക്കാനായി ചർച്ചകൾ നടക്കുകയാണ്. വിഷയത്തിൽ ഏഴുമണിക്കൂർ മാരത്തൺ കാബിനറ്റ് നടത്തിയ ശേഷമാണ് യൂറോപ്യൻ യൂണയനോട് വീണ്ടും സാവകാശം ആവശ്യപ്പെടാൻ തെരേസ മെയ് തീരുമാനിച്ചത്.