കേരളം

kerala

ETV Bharat / international

യൂറോപ്യൻ യൂണിയനിൽ നിന്ന്‌ ബ്രിട്ടൻ സ്വതന്ത്രമായി - യൂറോപ്യൻ യൂണിയൻ

ബ്രിട്ടീഷ്‌ പാർലമെന്‍റിലെ ഇരുസഭകളും ചേർന്ന്‌ പാസാക്കിയ ബ്രക്‌സിറ്റ്‌ ബില്ലിന്‌ ബുധനാഴ്‌ച്ച എലിസബത്ത്‌ രാജ്ഞിയും അനുമതി നൽകിയിരുന്നു.

Britain exits Europe  Europe  Brexit deal  European bloc  Prime Minister Boris Johnson  free trade agreement  യൂറോപ്യൻ യൂണിയൻ  ബ്രിട്ടൺ
യൂറോപ്യൻ യൂണിയനിൽ നിന്ന്‌ ബ്രിട്ടൺ സ്വതന്ത്രമായി

By

Published : Jan 1, 2021, 9:38 AM IST

ലണ്ടൻ:യൂറോപ്യൻ യൂണിയനിൽ നിന്ന്‌ ബ്രിട്ടൻ സ്വതന്ത്രരാജ്യമായി മാറി. നാലരവർഷം നീണ്ടുനിന്ന ബ്രക്‌സിറ്റ്‌ ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കും ശേഷം വ്യാഴാഴ്‌ച്ച രാത്രി 11 മണിയോടെയാണ്‌ ബ്രിട്ടൻ 48 വർഷത്തെ ബന്ധം ഉപേക്ഷിച്ച്‌ യൂറോപ്യൻ യൂണിയനിൽ നിന്ന്‌ സ്വതന്ത്രമായത്‌. ബ്രിട്ടീഷ്‌ പാർലമെന്‍റിലെ ഇരുസഭകളും ചേർന്ന്‌ പാസാക്കിയ ബ്രക്‌സിറ്റ്‌ ബില്ലിന്‌ ബുധനാഴ്‌ച്ച എലിസബത്ത്‌ രാജ്ഞിയും അനുമതി നൽകിയിരുന്നു .ഇതോടെ ബിൽ നിയമമായി. അതേസമയം യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം ബ്രിട്ടൻ തുടരും .2016 ജൂണിലാണ്‌ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടത്തിയത്‌.

ABOUT THE AUTHOR

...view details