ലണ്ടൻ: പ്രത്യേക കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന ബോറിസ് ജോൺസന്‍റെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. കരാറില്ലാതെ ബ്രക്‌സിറ്റ് കടുത്ത ഭക്ഷ്യ ക്ഷാമവും മരുന്നു ക്ഷാമവും കലാപവും ഉണ്ടാകുമെന്ന് ബ്രിട്ടീഷ് മന്ത്രിമാരുടെ റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ബ്രക്‌സിറ്റിന്‍റെ പ്രത്യാഘാതങ്ങൾ പഠിച്ച സമിതിയുടെ യെല്ലോ ഹാമർ എന്ന റിപ്പോർട്ട് പാർലമെന്‍റിൽ ചർച്ചയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കരാറില്ലാത്ത ബ്രക്‌സിറ്റിന്‍റെ ഫലം ഭക്ഷ്യ ക്ഷാമവും കലാപവുമെന്ന് പഠന റിപ്പോർട്ട് - ബ്രക്സിറ്റ്
ബ്രക്‌സിറ്റിന്‍റെ പ്രത്യാഘാതങ്ങൾ പഠിച്ച സമിതിയുടെ യെല്ലോ ഹാമർ എന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ട് പാർലമെന്‍റിൽ ചർച്ചയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എം.പിമാർ എതിർത്തതോടെ കരാറില്ലാത്ത ബ്രക്‌സിറ്റ് നടപ്പാക്കാൻ പാർലമെന്‍റ് സമ്മേളനം മരവിപ്പിച്ച നടപടിയിലും പ്രതിഷേധം തുടരുകയാണ്. എം പിമാരുടെ പിന്തുണയില്ലാതെ ബ്രക്‌സിറ്റ് നടപ്പിലാവില്ലെന്ന് സ്‌പീക്കർ ജോൺ ബെർക്കോവ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ 2020 ജനുവരി 31 വരെ ബ്രക്‌സിറ്റ് നീട്ടി വക്കേണ്ടിവരും.
ഒക്ടോബർ 31ന് രാജ്യം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനിരിക്കെയാണ് എം.പിമാരുടെ നിലപാട് ബ്രക്സിറ്റിന് കാലതാമസം വരുത്തുന്നത്. അതേസമയം ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കുകയാണ് ബോറിസ് ജോൺസണിന്‍റെ നിലപാടിലൂടെ സംഭവിക്കുകയെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രതികരിച്ചു.