ബ്രസീലിൽ 20,548 പേർക്ക് കൂടി കൊവിഡ് - covid news
രാജ്യത്തെ ആകെ കൊവിഡ് ബാധിതതരുടെ എണ്ണം 7,504,833 ആയി.
ബ്രസീലിൽ 20,548 പേർക്ക് കൂടി കൊവിഡ്
ബ്രസീലിയ: ബ്രസീലിൽ 20,548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,504,833 ആയി. 431 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 191,570 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായ സാവോപോളോയിൽ 1,427,752 പേർക്ക് കൊവിഡ് ബാധിക്കുകയും 45,902 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്. ന്യൂയറിനോട് അനുബന്ധിച്ച് കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.