ബ്രസീലിയ: രാജ്യത്ത് ഒരു മാസത്തിനിടെ 100,000 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണ സംഖ്യ 400,000 കടന്നു. ശൈത്യത്തിലേക്ക് രാജ്യം കടക്കുന്നതോടെ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമാകാനിടയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
ഈ മാസം രാജ്യത്ത് ആയിരക്കണക്കിന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 28 വരെയായി 4,000ത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ഏഴു ദിവസത്തെ ശരാശരി 3,100ന് മുകളിൽ വരെ പോയെന്നുമാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ സന്തോഷം പങ്കുവെച്ചിരുന്നു. എന്നാൽ അതിൽ നിന്ന് പെട്ടെന്നാണ് വീണ്ടും കേസുകൾ വർധിക്കുന്ന സാഹചര്യത്തിലെത്തിയത്. അടുത്ത കൊവിഡ് തരംഗ ഭീഷണിയിലാണ് ബ്രസീൽ. ഓൺലൈൻ റിസർച്ച് സൈറ്റായ അവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം ബ്രസീലിൽ ഇതുവരെ ആറ് ശതമാനത്തിൽ താഴെ ആളുകളാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.