ആമസോൺ മഴക്കാടുകളിലെ തീ അണയ്ക്കാൻ സൈന്യത്തെ അയച്ച് ബ്രസീല്‍ - ആമസോൺ മഴക്കാടുകളിലെ തീ അണയ്ക്കാൻ സൈന്യത്തെ അയച്ച് ബ്രസീല്‍
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളുടെ പകുതിയിലധികം വരുന്ന ബ്രസീലിയൻ ആമസോണിലെ തീപിടുത്തം ഈ വർഷം 83 ശതമാനം വർദ്ധിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ബ്രസീല്‍: ആമസോൺ മഴക്കാടുകളില്‍ പടർന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ സൈന്യത്തിന്‍റെ സഹായം തേടി ബ്രിസീല്‍. ആമസോൺ മഴക്കാടുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ സമ്മർദ്ദം ശക്തമായതോടെ ആണ് ബ്രിസീല്‍ പ്രസിഡന്‍റ് ജൈർ ബോല്‍സോനാരോയുടെ നടപടി. സുരക്ഷ, പരിസ്ഥിതി സംരക്ഷണ ഏജൻസികളുമായി സഹകരിച്ചായിരിക്കും സൈന്യത്തിന്‍റെ പ്രവർത്തനം. പ്രസിഡന്‍റ് ബോല്‍സൊനാരോയുടെ പരിസ്ഥിതി നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭങ്ങൾ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളുടെ പകുതിയിലധികം വരുന്ന ബ്രസീലിയൻ ആമസോണിലെ തീപിടുത്തം ഈ വർഷം 83 ശതമാനം വർദ്ധിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സുപ്രധാന പങ്ക് വഹിക്കുന്ന ആമസോൺ കാടുകളെയാണ് ഇത് നശിപ്പിച്ചത്
ആമസോൺ രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വയിലും കാട്ടുതീ നേരിടാൻ ഉള്ള ശ്രമം ശക്തമാണ്. കത്തിയമരുന്ന മഴക്കാടുകൾക്ക് മുകളിലേക്ക് ജമമൊഴിച്ച് അമേരിക്കയുടെ കൂറ്റൻ എയർടാങ്കറുകൾ. 76,000 ലീറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ബോയിംഗ് 747 സൂപ്പർ എയർ ടാങ്കറുകളാണിത്.
TAGGED:
amazon forest fire