ലണ്ടൻ: ബ്രിട്ടിനിലെ ഹിന്ദുക്കൾക്കും സിഖുക്കാർക്കും ജൈനർക്കും ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊവിഡ് കാലത്ത് മറ്റുള്ളവരെ സഹായിക്കാൻ ഇവർ മുൻകൈ എടുത്തെന്നും ഇതിനായി നന്ദി അറിയിക്കുന്നുവെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
ദീപാവലി ആശംസകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി
തന്‍റെ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിൽ ബോറിസ് ജോൺസൺ വിളക്ക് തെളിക്കുന്നതും കാണാം. കൊവിഡിനെതിരെ പോരാടി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു
തന്‍റെ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിൽ ബോറിസ് ജോൺസൺ വിളക്ക് തെളിക്കുന്നതും കാണാം. കൊവിഡിനെതിരെ പോരാടി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
"എല്ലാവർക്കും ദീപാവലിയും ബന്ദിചോർ ദിവസും ആശംസിക്കുന്നു. ഈ വർഷത്തെ ആഘോഷങ്ങൾ വ്യത്യസ്തമാകുമെന്ന് എനിക്കറിയാം. ഈ മഹാമാരിയിൽ ഉടനീളം മറ്റുള്ളവരെ സഹായിക്കാൻ ബ്രിട്ടീഷ് ഹിന്ദുക്കളും സിഖുകാരും ജൈനരും സ്വീകരിച്ച നടപടികളെ ബഹുമാനിക്കുന്നു," അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊവിഡ് പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.