ലണ്ടന്‍: കൊവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലേക്കാണ് 55കാരനായ ബോറിസ് ജോണ്‍സണെ മാറ്റിയത്. ആവശ്യമെങ്കില്‍ വെന്‍റിലേഷന്‍ സൗകര്യമൊരുക്കും. ഇന്നലെയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് അദ്ദേഹത്തിന് പകരം ചുമതല വഹിക്കും. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നിരീക്ഷണത്തിലായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി - കൊവിഡ് 19
കൊവിഡ് 19 മൂലം ഐസൊലേഷനിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബോറിസ് ജോണ്‍സണിന്‍റെ പദ്ധതികള്‍ പൂര്‍ത്തികരിക്കുമെന്നും താല്‍കാലിക ചുമതലയേറ്റതിന് ശേഷം ഡൊമിനിക് റാബ് വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് കീഴിലുള്ള സംഘം ശക്തമാണെന്നും കൊവിഡ് പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്‌ധ പരിചരണമാണ് അദ്ദേഹത്തിന് ആശുപത്രിയില്‍ ലഭിക്കുന്നതെന്നും രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കുമെന്നും ഡൊമിനിക് റാബ് വ്യക്തമാക്കി.
Last Updated : Apr 7, 2020, 9:43 AM IST