ലണ്ടൻ:ബ്രിട്ടനിലെ ലോക്ക് ഡൗൺ നീക്കാനുള്ള ശ്രമം ചിലപ്പോൾ അപകടസാധ്യത കൂട്ടാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കൊവിഡ് പോരാട്ടത്തിൽ ബ്രിട്ടന്‍ വലിയ അപകടാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്താനുള്ള കടുത്ത സമ്മർദം സർക്കാരിന് മേലുണ്ടെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൗൺ തുടരണമെന്ന് ബോറിസ് ജോൺസൺ
മാർച്ച് 23 നാണ് ബ്രിട്ടനിൽ ലോക്ക് ഡൗൺ ആരംഭിച്ചത്. ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്താനുള്ള കടുത്ത സമ്മർദം സർക്കാരിന് മേലുണ്ടെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
മാർച്ച് 23 നാണ് ബ്രിട്ടനിൽ ലോക്ക് ഡൗൺ ആരംഭിച്ചത്. മെയ് ഏഴ് വരെ ഇത് തുടരും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും എന്നാൽ ഈയൊരു സാഹചര്യത്തിൽ ഏറ്റവും ആവശ്യം ജനങ്ങളുടെ ക്ഷമയും പങ്കാളിത്തവുമാണ്, കാരണം രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടം അവസാനിക്കുകയാണെന്നും ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്‌ച ചികിത്സയിലായിരുന്നു ബോറിസ് ജോൺസൺ. ഏപ്രിൽ 13 നാണ് രോഗം ഭേദമായി അദ്ദേഹം ആശുപത്രി വിട്ടത്. തന്നെ ചികിത്സിച്ച ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.