ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിശ്രുത വധു കാരി സൈമണ്ട്‌സിനും കുഞ്ഞ് പിറന്നു. ലണ്ടൻ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ സൈമണ്ട്‌സ് ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ആൺകുഞ്ഞ് ജനിച്ചു - കാരി സൈമണ്ട്സ്
ബുധനാഴ്ച രാവിലെ ലണ്ടൻ ആശുപത്രിയിൽ ബോറിസ് ജോണ്‍സന്‍റെ പ്രതിശ്രുത വധു കാരി സൈമണ്ട്‌സ് ആൺകുഞ്ഞിന് ജന്മം നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ആൺകുഞ്ഞ് പിറന്നു
വേനൽകാലത്തിന്‍റെ തുടക്കത്തിൽ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായും വിവാഹ നിശ്ചയം കഴിഞ്ഞതായും 55 കാരനായ ജോൺസണും 32കാരിയായ സൈമണ്ട്‌സും മാർച്ചിൽ അറിയിച്ചിരുന്നു. കൊവിഡ് 19 ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ബോറിസ് ജോൺസൺ രോഗം ഭേദമായി താങ്കളാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും സൈമണ്ട്‌സും രണ്ടാഴ്ചക്കാലം നിരീക്ഷണത്തിലായിരുന്നു.