ലണ്ടൻ:ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് വീണ്ടും തിരിച്ചടി. യൂറോപ്യൻ യൂണിയൻ വിടുന്നതിന് മുമ്പ് ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം പരാജയപ്പെട്ടു. ഡിസംബർ 12നു തെരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് സഭയില്‍ ബില്‍ വോട്ടിനിട്ടെങ്കിലും 299 എംപിമാരുടെ പിന്തുണയാണ് ജോൺസന് ലഭിച്ചത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി - Britain European union
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ(ഇ.യു) വിടുന്നതിന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം പരാജയപ്പെട്ടു
70 പേര്‍ എതിരായി വോട്ട് ചെയ്തു. ഇതോടെ 650 പേരുള്ള സഭയില്‍ മൂന്നില്‍ രണ്ട് ഭാഗം ഭൂരിപക്ഷം പോലും നേടാൻ ബോറിസിനായില്ല. ഇതിനിടെ ഇ.യു വിടാനുള്ള സമയം ജനുവരി 31വരെ നീട്ടി നല്‍കണമെന്ന ബ്രിട്ടന്‍റെ ആവശ്യം യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്‌ക് ബ്രിട്ടന് സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു രേഖാമൂലമുള്ള നടപടിക്രമത്തിലൂടെ മാത്രമേ തീരുമാനം ഔദ്യോഗികമാവുകയുള്ളുവെന്നും ഡൊണാള്‍ഡ് ടസ്‌ക് ട്വീറ്റ് ചെയ്തു.ഇതു രണ്ടാം തവണയാണ് ഇ.യു ബ്രിട്ടന് സമയം നീട്ടിനൽകുന്നത്. മുൻ തീരുമാനപ്രകാരം ഈ മാസം 31നായിരുന്നു ബ്രിട്ടൻ ഇയു വിടേണ്ടിയിരുന്നത്.