ലണ്ടൻ: ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെ നൂറിലധികം പേരെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സമാധാന ലംഘനം, ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണം, ആയുധം കൈവശം വയ്ക്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, മദ്യപാനം എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ് നടന്നതെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന പൊലീസ് ക്രൂരതക്കും വംശീയതക്കും എതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവുകളിൽ നിരന്നത്.
ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിലെ പ്രതിഷേധം; ലണ്ടനിൽ നൂറിലധികം പ്രതിഷേധക്കാർ അറസ്റ്റിൽ
സമാധാന ലംഘനം, ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണം, ആയുധം കൈവശം വയ്ക്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, മദ്യപാനം എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ് നടന്നതെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു
ബ്ലാക്ക് ലൈവ്സ് മാറ്റര്‍; ലണ്ടനിൽ നൂറിലധികം പ്രതിഷേധക്കാർ അറസ്റ്റിൽ
കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിഷേധം നടത്തരുതെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ജനങ്ങളോട് അഭ്യർഥിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണ്. ആളുകൾ ഒത്തുകൂടാനോ, പ്രതിഷേധിക്കാനോ പാടില്ല. പൊലീസ് എല്ലാ ദിവസവും നിർദേശങ്ങൾ നൽകുന്നുണ്ടെന്നും പ്രീതി പട്ടേൽ പറഞ്ഞു. മെയ് 25നാണ് മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ലോകമെമ്പാടും വംശീയതക്കെതിരെയുള്ള പ്രതിഷേധം നടക്കുകയാണ്.