കേരളം

kerala

ETV Bharat / international

ജോർജ് ഫ്ലോയിഡിന്‍റെ മരണം; ലണ്ടനിലും പ്രതിഷേധം ശക്തം - ലണ്ടൻ

കൊറോണ വ്യാപനത്തിനിടയിലും ആയിരക്കണക്കിന് ആളുകളാണ് ലണ്ടനില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്

Black Lives Matter  Black Lives Matter protests  London  protests in London  ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം  ജോർജ്ജ് ഫ്ലോയിഡ്  ലണ്ടൻ  പ്രതിഷേധം
ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം; ലണ്ടനിലും പ്രതിഷേധം ശക്തം

By

Published : Jun 7, 2020, 10:10 AM IST

ലണ്ടൻ: ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് ലണ്ടനിലും പ്രതിഷേധം ശക്തം. വംശീയതയ്‌ക്കും പൊലീസ് ക്രൂരതയ്‌ക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 23 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് ജോ എഡ്വേർഡ്‌സ് പറഞ്ഞു. കൊറോണ വൈറസ് ഭീതിക്കിടയിലും ആയിരക്കണക്കിന് ആളുകളാണ് ലണ്ടനില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.

ജനങ്ങളുടെ പ്രതിഷേധം മനസിലാക്കുന്നു. അതേസമയം ഓഫീസർമാർ പ്രൊഫഷണലുകളും വളരെ സംയമനം പാലിക്കുന്നവരുമാണ്. എന്നാല്‍ ചില പ്രതിഷേധക്കാര്‍ പ്രത്യേക ഉദ്ദേശത്തോടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും ജോ എഡ്വേർഡ്‌സ് ആരോപിച്ചു. ശനിയാഴ്ച ലണ്ടനില്‍ നടന്ന മാർച്ചിൽ 10 പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തില്‍ 14 പേരെ കസ്റ്റഡിയിലെടുത്തു.

മെയ് 25നാണ് അമേരിക്കയിലെ മിനിയപൊലിസില്‍ പൊലീസ് ക്രൂരതയില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരൻ കൊല്ലപ്പെട്ടത്. ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് അമേരിക്കക്ക് പുറമെ ഗ്രീസ്, ഇറ്റലി, യുകെ, ഡെൻമാർക്ക്, ജർമ്മനി, ഫ്രാൻസ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ബഹുജന പ്രക്ഷോഭം നടക്കുകയാണ്.

ABOUT THE AUTHOR

...view details