കേരളം

kerala

ETV Bharat / international

ആവശ്യം വർധിച്ചു; രണ്ട് മില്യൺ കൊവിഡ് വാക്സിനുകൾ കൂടി നിർമിക്കാനൊരുങ്ങി ബയോടെക് - Covid vaccine

മുമ്പ് ഉൽപ്പാദിപ്പിച്ചിരുന്നതിലും 50 ശതമാനത്തോളം കൂടുതലായി ഉൽപ്പാദനം കൂട്ടുമെന്ന് ബയോടെക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മെയിൻസ്  ആഗോള തലത്തിൽ ആവശ്യം വർധിച്ചു  രണ്ട് മില്യൺ കൊവിഡ് വാക്സിനുകൾ  കൊവിഡ് വാക്സിൻ  Covid vaccine  BioNTech
രണ്ട് മില്യൺ കൊവിഡ് വാക്സിനുകൾ കൂടി നിർമിക്കാനൊരുങ്ങി ബയോടെക്

By

Published : Feb 2, 2021, 1:23 PM IST

മെയിൻസ്:ആഗോള തലത്തിൽ ആവശ്യം വർദ്ധിച്ചതോടെ രണ്ട് മില്യൺ ഡോസ് കൊവിഡ് വാക്സിനുകൾ കൂടി ഉൽപ്പാദിപ്പാക്കാനൊരുങ്ങി ജർമ്മൻ ബയോടെക്നോളജി കമ്പനിയായ ബയോടെക്. മുമ്പ് ഉൽപ്പാദിപ്പിച്ചിരുന്നതിലും 50 ശതമാനത്തോളം കൂടുതലായി ഉൽപ്പാദനം കൂട്ടുമെന്ന് ബയോടെക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

യു‌എസ് ആസ്ഥാനമായുള്ള ഫാർമ ഫൈസറുമായി ചേർന്നാണ് നിർമാണം ആരംഭിക്കുന്നതെന്നും ബെൽജിയത്തിലെ പ്യൂറിയിൽ ഉൽ‌പാദന പ്രക്രിയകളുടെ പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 103,409,402 കൊവിഡ് കേസുകളും 2,237,973 കൊവിഡ് മരണങ്ങളുമാണ് ആഗോളതലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details