ബ്രസൽസ്: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബെൽജിയം പ്രധാനമന്ത്രി സോഫി വിൽമസ് അറിയിച്ചു. മാർച്ച് 12 മുതലാണ് രാജ്യത്ത് ലോക്ക് ഡൗൺ ആരംഭിച്ചത്. മെയ് നാല് മുതൽ വസ്‌ത്രവ്യാപാര ശാലകളായിരിക്കും തുറക്കുക. തുടർന്നുള്ള ആഴ്‌ചകളിൽ മറ്റ് കടകളും തുറക്കും. മെയ് 18 മുതൽ സ്‌കൂളുകൾ തുറക്കും. എന്നാൽ ഓരോ ക്ലാസിലും പത്തിലധികം വിദ്യാർഥികളെ അനുവദിക്കില്ല. ജൂൺ എട്ടിന് മുമ്പ് ഭക്ഷണശാലകൾ തുറക്കാൻ അനുവദിക്കില്ല.
കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബെൽജിയം പ്രധാനമന്ത്രി
മെയ് നാല് മുതൽ വസ്‌ത്രവ്യാപാര ശാലകളും, മെയ് 18 മുതൽ സ്‌കൂളുകളും തുറക്കാനാണ് തീരുമാനമെന്ന് ബെൽജിയം പ്രധാനമന്ത്രി സോഫി വിൽമസ് അറിയിച്ചു
കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബെൽജിയം പ്രധാനമന്ത്രി
44,293 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 6,679 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗം പേരും സുരക്ഷാ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിഞ്ഞവരാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ട് വർഷത്തെ കാലതാമസം വരുത്തണമെന്ന് പോളണ്ട് ആരോഗ്യമന്ത്രി ലൂക്കാസ് സുമോവ്‌സ്‌കി ആവശ്യപ്പെട്ടു. ജർമനിയിൽ ചില വ്യാപാരശാലകൾ പ്രവർത്തിച്ച് തുടങ്ങി. സ്‌കൂളുകൾ മെയ് നാല് മുതൽ തുറക്കും.
Last Updated : Apr 26, 2020, 6:03 PM IST