കേരളം

kerala

ETV Bharat / international

ലോറന്‍സോ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു - ലോറന്‍സോ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

ലോറന്‍സോ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

By

Published : Oct 3, 2019, 7:15 AM IST

ഫയ്യാല്‍: അറ്റ്ലാന്‍റിക് സമുദ്രത്തില്‍ രൂപം കൊണ്ട ലോറന്‍സോ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ലോറന്‍സോ പോര്‍ച്ചുഗീസ് തീരത്തേക്ക് നീങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്. ലോറന്‍സോയുടെ സ്വാധീനമേഖലയില്‍ കനത്ത മഴയും കാറ്റും വലിയ തിരമാലകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഐസ്‌ലന്‍ഡിലെ പ്രധാന തുറമുഖത്ത് വന്‍ നാശനഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

ലോറന്‍സോ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

ചുഴലിക്കാറ്റില്‍ കുടുങ്ങിയ 39 പേരെ രക്ഷപ്പെടുത്തിയതായി അസീറസ് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി തലവന്‍ കാര്‍ലോസ് നീവ്സ് പറഞ്ഞു. 2,50,000ല്‍ ഏറെ പേരാണ് അസീറസിലും പരിസരങ്ങളിലുമായി താമസിക്കുന്നതെന്നാണ് കണക്ക്. രാജ്യത്തെ സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചു.

ABOUT THE AUTHOR

...view details