ലണ്ടൻ :ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളിൽ നിന്നും വംശീയാധിക്ഷേപം (Racism controversy in English Cricket) നേരിടേണ്ടി വന്ന യോർക്‌ഷെയർ മുൻ സ്പിന്നർ അസീം റഫീഖിനെതിരെ (Azeem Rafiq) ഗുരുതര ആരോപണവുമായി ദിനപത്രമായ 'യോർക്‌ഷെയർ പോസ്റ്റ്' (Yorkshire Post). ആറ് വർഷം മുമ്പ് 16കാരിയായ പെൺകുട്ടിക്ക് താരം ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതായി യോർക്‌ഷെയർ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ALSO READ:Rajasthan Ministers resigned | മുഴുവൻ മന്ത്രിമാരും രാജിവച്ചു ; രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടന നാളെ
റഫീഖിനെ പരിചയപ്പെടുമ്പോൾ ഗായത്രി അജിത്ത് എന്ന പെൺകുട്ടിക്ക് 16 വയസായിരുന്നു. എന്നാൽ തനിക്ക് 17 വയസാണെന്നാണ് റഫീഖിനോട് പറഞ്ഞിരുന്നതെന്നും പെൺകുട്ടിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്ററിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
ഇതിന് മൂന്ന് മാസങ്ങൾക്ക് ശേഷം 2015 ഡിസംബറിൽ താരം പെൺകുട്ടിക്ക് അനുചിതമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ദുബായിലെ റഫീഖിന്‍റെ വിരുന്നുസത്കാര ക്ഷണവും ഗായത്രി നിരസിച്ചതായി പറയുന്നു.
അതേസമയം ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നുംവിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും റഫീഖിന്‍റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ യോർക്‌ഷെയർ ക്ലബിനെതിരെ വംശീയാധിക്ഷേപ ആരോപണങ്ങളുമായി അസീം റഫീഖ് രംഗത്തുവന്നിരുന്നു.