ഇസ്‌താംബൂള്‍:തുര്‍ക്കിയില്‍ ഹിമപാതത്തില്‍പ്പെട്ട് 33 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഹിമപാതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന 33 പേരാണ് വീണ്ടുമുണ്ടായ ഹിമപാതത്തില്‍പ്പെട്ട് മരിച്ചത്. വാന്‍ പ്രവിശ്യയിലാണ് ദുരന്തം വീണ്ടും ആവര്‍ത്തിച്ചത്.
തുര്‍ക്കിയില്‍ ഹിമപാതത്തില്‍പ്പെട്ട് 33 പേര്‍ മരിച്ചു - തുര്‍ക്കി
വാന്‍ പ്രവിശ്യയിലാണ് ഹിമപാതം ഉണ്ടായത്. 14 രക്ഷാപ്രവര്‍ത്തകരുടെയും 9 പ്രദേശവാസികളുടെയും മൃതദേഹം കണ്ടെടുത്തു
14 രക്ഷാപ്രവര്‍ത്തകരുടെയും 9 പ്രദേശവാസികളുടെയും മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്‌ചയുണ്ടായ ഹിമപാതത്തില്‍പെട്ട ബസ് പുറത്തെടുക്കാന്‍ ശ്രമിക്കവെയാണ് ദുരന്തമുണ്ടായതെന്ന് ഗവര്‍ണര്‍ മെഹമത് എമിന്‍ ബില്‍മേസ് അറിയിച്ചു. പ്രദേശത്ത് അതിശൈത്യം തുടരുകയാണെങ്കിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 30 പേരെ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്നും ആരോഗ്യമന്ത്രി ഫഹ്‌റെതിന്‍ കോക മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.