മെല്‍ബണ്‍:90കളില്‍ ഓസ്ട്രേലിയയെ മുഴുവൻ വിറപ്പിച്ച സീരിയല്‍ കില്ലര്‍ ഇവാൻ മിലറ്റ് മരിച്ചു. 74 വയസായിരുന്നു. 1994 മുതല്‍ ഓസ്ട്രേലിയയില്‍ ജയിലില്‍ കഴിയുകയാണ് ഇവാൻ. 2019ല്‍ ആമാശയ കാന്‍സര്‍ ബാധിച്ചതിനാല്‍ ചികിത്സയിലായിരുന്നു.
ഓസ്ട്രേലിയൻ സീരിയല്‍ കില്ലര്‍ ഇവാൻ മിലറ്റ് മരിച്ചു - കൊലപാതക സീരീസ്
റോഡില്‍ നില്‍ക്കുന്നവര്‍ക്ക് തന്‍റെ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്ത് വനത്തിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുന്ന രീതിയാണ് ഇവാൻ പിന്തുടര്‍ന്നിരുന്നത്
ഞായറാഴ്ച സിഡ്‌നിയിലെ ലോംഗ് ബേ ജയിലില്‍ വച്ചായിരുന്നു അന്ത്യം. റോഡില്‍ നില്‍ക്കുന്നവര്‍ക്ക് തന്‍റെ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്ത് വനത്തിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുന്ന രീതിയാണ് ഇവാൻ പിന്തുടര്‍ന്നിരുന്നത്. 1992നും 1993നും ഇടയിലുള്ള 14 മാസത്തിനിടെ സിഡ്‌നിക്കടുത്തുള്ള ഒരു വനത്തിൽ വികൃതമാക്കിയ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോഴാണ് കൊലപാതകങ്ങൾ പുറത്തുവന്നത്. 1994ലാണ് ഇവാൻ അറസ്റ്റിലാകുന്നത്. ഇതിനിടെ ഇവാൻ വെടിവച്ച ഒരു ബ്രിട്ടീഷുകാരൻ രക്ഷപെട്ടിരുന്നു. അയാള്‍ നല്‍കിയ വിവരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവാനെ അറസ്റ്റ് ചെയ്തത്.