ക്യാൻബെറ :വാക്‌സിനേഷന് വിധേയമായിട്ടുള്ളവർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ഓസ്‌ട്രേലിയ. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ച ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അന്താരാഷ്‌ട്ര യാത്ര നടത്തി തിരികെയെത്തിയാലുണ്ടായിരുന്ന ക്വാറന്‍റൈൻ ഒഴിവാക്കി.
വാക്‌സിനേഷന് വിധേയമായ ഓസ്‌ട്രേലിയൻ പൗരന്മാർ, ന്യൂ സൗത്ത് വെയിൽസ്, വിക്‌ടോറിയ, ക്യാൻബെറ എന്നിവിടങ്ങളിലെ പൗരന്മാരാണ് ഇതിലൂടെ ക്വാറന്‍റൈനിൽ നിന്ന് ഒഴിവാകുന്നത്.
ALSO READ:വാക്‌സിനേഷന്‍ : അവലോകനയോഗം വിളിച്ച് പ്രധാനമന്ത്രി, കുറവുള്ള ജില്ലകള്‍ പരിഗണനാവിഷയം
വാക്‌സിൻ സ്വീകരിച്ച ന്യൂസിലാന്‍ഡില്‍ നിന്നുള്ള പൗരന്മാർക്ക് മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. മഹാമാരിയുടെ ആദ്യഘട്ടത്തിലാണ് ഓസ്‌ട്രേലിയ അതിർത്തികൾ അടയ്ക്കുന്നത്.
വിദേശത്ത് നിന്ന് പരിമിതമായ പൗരന്മാരെ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഇവർക്ക് 14 ദിന കർശന ക്വാറന്‍റൈനും ഭരണകൂടം നിഷ്‌കർഷിച്ചിരുന്നു. ഈ തീരുമാനത്തിലൂടെ 14 മില്യൺ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അന്താരാഷ്‌ട്ര യാത്രകൾക്കുള്ള അവസരം ലഭിക്കും.