ബെർലിൻ: കാബൂൾ വിമാനത്താവളത്തിൽ അഫ്‌ഗാൻ സൈനികർക്ക് നേരെ വെടിവയ്‌പ്. ഒരു സംഘം അജ്ഞാതരായ അക്രമികളാണ് ആക്രമണം നടത്തിയതെന്നും ഒരു അഫ്‌ഗാൻ സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടുവെന്നും ജർമൻ മിലിട്ടറി ട്വിറ്ററിലൂടെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
കാബൂൾ വിമാനത്താവളത്തിൽ വെടിവയ്‌പ്; സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - Attackers kill Afghan soldier
കാബൂൾ വിമാനത്താവളത്തിന്‍റെ നോർത്ത് ഗേറ്റിൽ വച്ചാണ് വെടിവയ്‌പ് ഉണ്ടായത്. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കാബൂൾ വിമാനത്താവളത്തിൽ വെടിവയ്‌പ്; അഫ്‌ഗാൻ സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
തിങ്കളാഴ്‌ച വിമാനത്താവളത്തിന്‍റെ നോർത്ത് ഗേറ്റിൽ വച്ചാണ് വെടിവയ്‌പ് ഉണ്ടായത്. ഉചിതമായ സമയത്ത് യുഎസ്, ജർമൻ സേനകൾ ഇടപെട്ടുവെന്നും ജർമൻ സേന ഉദ്യോഗസ്ഥർക്ക് പരിക്കുകളില്ലെന്നും ട്വീറ്റിൽ ജർമൻ മിലിട്ടറി വ്യക്തമാക്കി. എന്നാൽ ആക്രമണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും ട്വീറ്റിൽ പറയുന്നു.
ALSO READ:പഞ്ച്ഷിർ പ്രവശ്യ താലിബാന് കൈമാറില്ലെന്ന് അഹമ്മദ് മസൂദ്