കാന്‍ബറ: കിഴക്കന്‍ ഓസ്ട്രേലിയയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വ്യാപക നാശനഷ്ടം. 150 ഓളം വീടുകള്‍ കത്തി നശിച്ചതായി ന്യൂ സൗത്ത് വെയില്‍സ് മേഖലയിലെ റൂറല്‍ ഫയര്‍ സര്‍വ്വീസ് അറിയിച്ചു. തീപിടിത്തത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴുപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കിഴക്കന്‍ ഓസ്ട്രേലിയയില്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു - New South Wales region Fire
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴുപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
![കിഴക്കന്‍ ഓസ്ട്രേലിയയില്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5010548-99-5010548-1573286818274.jpg)
കിഴക്കന്‍ ഓസ്ട്രേലിയയില്‍ തീപിടുത്തം; 150 ഓളം വീടുകള്‍ നശിച്ചു, രണ്ട് മരണം
കിഴക്കന്‍ ഓസ്ട്രേലിയയില്‍ തീപിടുത്തം; 150 ഓളം വീടുകള്‍ നശിച്ചു, രണ്ട് മരണം
ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ്‌ലാന്‍റിലും മുള്‍പടര്‍പ്പുകളില്‍ തീ പടരുന്നത് തുടരുന്നതിനാല്‍ ആയിരക്കണക്കിന് ഹെക്ടര്‍ വനം കത്തി നശിച്ചു. വെള്ളത്തിന്‍റെ അഭാവം മൂലം അതിജീവിക്കാനുള്ള സാധ്യത ദിനം പ്രതി കുറഞ്ഞു വരുന്നതിനാല്‍ നൂറുകണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.