കേരളം

kerala

ETV Bharat / international

മറ്റ് രാജ്യങ്ങളെ തുണച്ച ഇന്ത്യയെ സഹായിക്കണം : ചാള്‍സ് രാജകുമാരന്‍ - ചാള്‍സ് രാജകുമാരന്‍

ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് അടിയന്തര അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്‍റെ സ്ഥാപകന്‍.

 India helped others Prince Charles in COVID aid appeal Prince Charles COVID aid appeal COVID aid appeal British Asian Trust Prince Charles Prince Charles raise funds for india Prince Charles on covid situation in india Prince Charles trust As India helped others, so must we in their time of need, says Prince Charles in COVID-aid appeal As India helped others Prince Charles COVID മറ്റ് രാജ്യങ്ങള്‍ക്ക് സഹായവുമായെത്തിയ ഇന്ത്യയെയും സഹായിക്കണം; ചാള്‍സ് രാജകുമാരന്‍ മറ്റ് രാജ്യങ്ങള്‍ക്ക് സഹായവുമായെത്തിയ ഇന്ത്യയെയും സഹായിക്കണം ചാള്‍സ് രാജകുമാരന്‍ കൊവിഡ്
മറ്റ് രാജ്യങ്ങള്‍ക്ക് സഹായവുമായെത്തിയ ഇന്ത്യയെയും സഹായിക്കണം; ചാള്‍സ് രാജകുമാരന്‍

By

Published : Apr 28, 2021, 9:18 PM IST

ലണ്ടന്‍:കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തില്‍ പതറിയ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് ചാള്‍സ് രാജകുമാരൻ. കൊവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്നവര്‍ തന്‍റെ ചിന്തകളിലും പ്രാര്‍ഥനകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യയോടുളള സ്‌നേഹം ചാൾസ് വ്യക്തമാക്കുന്നത്.

'മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്‌നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. അവര്‍ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.' ചാൾസ് പറയുന്നു.

ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് അടിയന്തര അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്‍റെ സ്ഥാപകന്‍. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്‍റര്‍നാഷണല്‍ ഡോക്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

മഹാമാരിയുടെ ഭീകരമായ പ്രഭാവം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിതന്‍ മെഹ്ത പറഞ്ഞു. 'ഇന്ത്യയില്‍ കുതിച്ചുയരുന്ന കേസുകളും മരണങ്ങളും ഭയപ്പെടുത്തുന്നതാണ്. ഇതിനേക്കാള്‍ ഭീകരമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്നാണ് നാം ആശങ്കപ്പെടുന്നത്. അത്യാവശ്യമായ പിന്തുണ എത്രയും വേഗം ഇന്ത്യക്ക് ലഭ്യമാക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുക '- ഹിതന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details