ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ വിൻഡ്‌സർ കൊട്ടാരത്തിൽ ആയുധങ്ങളുമായി അതിക്രമിച്ച് കടന്ന 19കാരൻ അറസ്റ്റിൽ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ ക്രിസ്‌മസ് ആഘോഷങ്ങൾ എലിസബത്ത് രാജ്ഞി റദ്ദാക്കിയിരുന്നു.
കൊട്ടാരത്തിൽ അതിക്രമിച്ച് കടന്നയാളെ സൗതാംപ്‌ടണിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് തേംസ് വാലി പൊലീസ് സൂപ്രണ്ട് റെബേക്ക മിയേഴ്‌സ് പറഞ്ഞു.
Also Read: Desmond Tutu Passed Away: നൊബേൽ സമ്മാന ജേതാവ് ഡെസ്‌മണ്ട് ടുട്ടു അന്തരിച്ചു
അറസ്റ്റിലായ യുവാവ് കൊട്ടാരത്തിൽ പ്രവേശിച്ച് നിമിഷങ്ങൾക്കകം സുരക്ഷ ഉറപ്പാക്കിയെന്നും മറ്റുള്ളവർക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ആയുധവുമായി നിൽക്കുന്ന യുവാവിനെ സിസിടിവി ക്യാമറയിൽ സെക്യൂരിറ്റി കണ്ടതിനെ തുടർന്നാണ് അറസ്റ്റ്. ആയുധങ്ങള്‍ ഏതാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.